ആലപ്പുഴ: സ്ഥിരം പാർട്ടിക്കാരെ തിരുകി കയറ്റുന്ന സഹകരണ ബാങ്ക് നിയമനത്തിൽ പാർട്ടിത്തീരുമാനത്തിന് വിരുദ്ധമായി നയം സ്വീകരിച്ച സി പി എം സംസ്ഥാന നേതാവിനെ ഒതുക്കാൻ നീക്കം. പാർട്ടിയുടെ തിരുകി കയറ്റൽ നയം അട്ടിമറിച്ചെന്ന ആരോപണത്തിൽ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബുവിനെതിരേ സി.പി.എം. അരൂർ ഏരിയ കമ്മിറ്റിയാണ് രംഗത്ത് വന്നിട്ടുണ്ട്. വിഷയം വലിയ ആദർശമാണെന്ന മട്ടിൽ ഉയർത്തി പിടിച്ച് സി പി എം ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ എല്ലാ അംഗങ്ങളും നടപടി ആവശ്യപ്പെട്ടതായാണു വിവരം.
സി.ബി. ചന്ദ്രബാബു പ്രസിഡന്റായ സഹകരണബാങ്കിൽ അടുത്തിടെ നടന്ന നിയമനത്തിന്റെ പേരിലാണ് സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരേ ഉൾപ്പാർട്ടി വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഏരിയ കമ്മിറ്റി നിർദേശിച്ചയാളെ നിയമിക്കാതെ ബാങ്കിൽ താത്കാലിക ജീവനക്കാരനായ ആളെ നിയമിച്ചതിനെച്ചൊല്ലിയാണ് പരാതി. ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ സെക്രട്ടേറിയറ്റും അംഗീകരിച്ചിരുന്നത്രേ. ഇതും മറികടന്ന് നിയമനം നടത്തിയത് ഗുരുതരമായ പാർട്ടിവിരുദ്ധ പ്രവർത്തനമായാണ് ഏരിയ
കമ്മിറ്റിയിലുള്ളവർ കണ്ടത്. .
നിയമനം റദ്ദാക്കി പാർട്ടിനിർദേശം നടപ്പാക്കണമെന്നും പ്രസിഡന്റുസ്ഥാനത്തുനിന്ന് ചന്ദ്രബാബുവിനെ മാറ്റണമെന്നുമാണ് ആവശ്യമാണ് ഏരിയ കമ്മിറ്റിയിലെ വിപ്ലവകാരികൾ ഉയർത്തുന്നത്.
ഏരിയ കമ്മിറ്റിയിൽ വന്ന ചർച്ചകളുടെ വിവരങ്ങൾ സംസ്ഥാന കമ്മിറ്റിക്കു കൈമാറുമെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാന കമ്മറ്റിയിലാണത്രെ അന്തിമ തീരുമാനം. ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദ്, ജില്ലാ കമ്മിറ്റിയംഗം എൻ.പി. ഷിബു, ഏരിയ സെക്രട്ടറി പി.കെ. സാബു എന്നിവരൊക്കെയോഗങ്ങളിൽ പങ്കെടുത്തു.
Co-operative Bank Appointment Controversy Area Committee Against a CPM State Committee Member in Alappuzha.